Tuesday, September 28, 2010

ഒടുവില്‍ സച്ചിന്‍ പറഞ്ഞു “അഭിനയിക്കാനോ...ഞാനില്ല”

ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ആഘോഷിച്ച വാ‍ര്‍ത്തയാണ്. വിധു വിനോദ് ചോപ്ര നിര്‍മ്മിക്കുന്ന ‘ഫെരാരി കി സവാരി’ എന്ന സിനിമയില്‍ സച്ചിന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ ഒരു സിനിമയിലും അഭിനയിക്കാനില്ലെന്ന് സച്ചിന്‍ ഒടുവില്‍ വെളിപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. “ഒരുപാടുപേര്‍ ചോദിച്ച ഒരേ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കുകയാണ്...ഞാന്‍ ഒരു സിനിമയിലും അഭിനയിക്കുന്നില്ല” - സച്ചിന്‍ ട്വിറ്ററില്‍ എഴുതി. താന്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റു മത്സരത്തില്‍ ശ്രദ്ധിക്കുകയാണെന്നും മറ്റൊന്നും തന്‍റെ മനസ്സിലില്ലെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

ഇതോടെ ഇതു സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ത്രീ ഇഡിയറ്റ്സ് ഫെയിം സര്‍മാന്‍ ജോഷിയും ബൊമാന്‍ ഇറാനിയുമാണ് രാജേഷ്‌ മപുസ്കാര്‍ സംവിധാനം ചെയ്യുന്ന ‘ഫെരാരി കി സവാരി’യില്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. ഇവര്‍ക്കൊപ്പം ഒരു പ്രധാന വേഷത്തിലാണ് സച്ചിന്‍ എത്തുക എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രണ്‍‌ബീര്‍ കപൂര്‍ എന്നിവരെ പരിഗണിച്ച ശേഷം ഒടുവില്‍ സച്ചിന് നറുക്ക് വീഴുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഫെരാരി കാര്‍ സ്വന്തമായുള്ള ഒരു ക്രിക്കറ്റ്‌ താരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ലോര്‍ഡ്സില്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ സ്വപ്നം കാണുന്ന ബാലന്‍റെ കഥയാണത്രേ സിനിമയുടെ ഇതിവൃത്തം. ത്രീ ഇഡിയറ്റ്സിന്‍റെ വന്‍ വിജയത്തിനുശേഷമാണ്‌ വിധു വിനോദ്‌ ചോപ്ര ഫെരാരി കി സവാരിയുമായെത്തുന്നത്‌. 3 ഇഡിയറ്റ്സിന്‍റെ സംവിധായകനായ രാജ്‌ കുമാര്‍ ഹിറാനിയാണ്‌ ചിത്രത്തിന്‌ സംഭാഷണമൊരുക്കുന്നത്‌. എന്തായാലും സച്ചിന്‍ പിന്‍‌മാറിയതോടെ അത്രയും പ്രഭാവമുള്ള